ഞാനാരാണെന്ന്.....


ശനിയാഴ്ച രാവിലെ വിന്നേഴ്സിൽ പോയതാണ്.  ഭംഗിയുള്ള ബ്ലൗസിന്‍റെയും ഉടുപ്പിന്‍റെയും ചുറ്റുമെല്ലാം പെൺപിള്ളേർ വട്ടമിട്ടു നിൽക്കുന്നു. ഈ കുട്ടികള്‍ക്ക്  ഹോംവർക്ക് ഒന്നുമില്ലേ, എന്തിനാണ് വെറുതെ റിയൽ ഷോപ്പേഴ്സിന്റെ ഇടയിൽ കയറുന്നത് എന്ന ദേഷ്യത്തിൽ ഷർട്ടിന്‍റെ റാക്കിനടുത്തേക്കു പോയി.  അപ്പൊൾ പ്രായമായ വർക്കത്തില്ലാത്ത ഒരു സ്ത്രീ  എന്‍റെ നേരെ വന്നു.   കണ്ടിട്ട് നല്ലമുഖ പരിചയം
ചിരിക്കണോ?  
ഇത്രയും വയസായില്ലേ, ഇവർക്ക് മുടിയൊന്നു ഈരി, മുഖം ഇങ്ങനെ വീർപ്പിച്ചു കെട്ടാതെ പ്രസാദമായിട്ടു നടന്നുകൂടെന്നെ വിചാരിച്ചു നോക്കിയപ്പോഴാണ് അത് കണ്ണാടിയാണെന്ന് മനസ്സിലായത്.    
പ്രകൃതി സ്നേഹത്തിന്റെ പേരിൽ വീട്ടിൽ എല്ലാം സീറോവാൾട്ട് (energy efficient) ബൾബാക്കിയതിത് കെട്ടിയോനോട് പ്രതിക്ഷേധിച്ചതാണ്.  എന്തായാലും അതു തരുന്ന ആത്മവിശ്വാസം കുറച്ചൊന്നുമല്ല!
-നിര്‍മ്മല

copyright 2016 @ Hamilton Malayalee Samajam. All Rights Reserved
Powered by Tas